Type Here to Get Search Results !

Bottom Ad

ഭെല്‍-ഇഎംഎല്‍ സംരക്ഷണം:എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഏകദിന സത്യഗ്രഹം തുടങ്ങി


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്‍- ഇഎംഎല്‍ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നടത്തുന്ന സത്യഗ്രഹ സമരം പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചുവട്ടില്‍ തുടങ്ങി. രാവിലെ 10മണിക്ക് ആരംഭിച്ച സമരം വൈകിട്ട് 5മണി വരെ തുടരും. 

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സിടി അഹമ്മദലി, അഡ്വ. എം. റഹ്മത്തുള്ള, എ. ഗോവിന്ദന്‍നായര്‍, കല്ലട്ര മാഹിന്‍ ഹാജി, എംഎസ് മുഹമ്മദ് കുഞ്ഞി, ഹരീഷ് ബി. നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, വി. കമ്മാരന്‍, ബീഫാത്തിമ ഇബ്രാഹിം, കുര്യാക്കോസ് പ്ലാപറമ്പില്‍, അഷ്റഫ് എടനീര്‍, കെ. മുഹമ്മദ് കുഞ്ഞി, എഎം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടിഡി കബീര്‍, കെഎം ഷംസുദ്ദീന്‍ ഹാജി, ഷരീഫ് കൊടവഞ്ചി, വികെ ബാവ, കെ. മൊയ്തീന്‍കുട്ടി ഹാജി, എബി ഷാഫി, വികെപി ഹമീദലി, എ. അഹമ്മദ് ഹാജി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad