Type Here to Get Search Results !

Bottom Ad

ബിജെപി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍: ഹരീഷ് നാരമ്പാടി പ്രസി, പിആര്‍ സുനില്‍ ജന സെക്ര


കാസര്‍കോട് (www.evisionnews.co): പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെ ചുമതല ഏല്‍ക്കുന്ന ചടങ്ങ് എട്ടിന് വൈകിട്ട് നാലിന് ബദിയടുക്ക ഗുരുസദ്ദന ഹാളില്‍ നടക്കും. ബിജെപി കര്‍ണ്ണാടക എംഎല്‍എ സഞ്ജീവ മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ: കെ. ശ്രീകാന്ത് സംബന്ധിക്കും.

മണ്ഡലം പ്രസിഡന്റായി ഹരീഷ് നാരമ്പാടിയെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. ജനറല്‍ സെക്രട്ടറിമാരായി പിആര്‍ സുനില്‍, സുകുമാര്‍ കുദ്രെപാടി എന്നിവരയും വൈസ് പ്രസിഡന്റുമാരായി ഹര്‍ഷ വര്‍ധന്‍ നായ്ക്ക്, ശ്രീധര ബെള്ളൂര്‍, രത്‌നാവതി, രവീന്ദ്ര പൂജാരി കറന്തക്കാട്, സെക്രട്ടറിമാരായി ഗോപാലകൃഷ്ണ മുണ്ടോള്‍ മൂല, ഹരീഷ് ഗോസാഡ, അനിത ലീലാ കൃഷ്ണന്‍, ഉമാ കടപ്പുറം സത്യാവതി എന്നിവരയും ട്രഷറര്‍ അയി അരുണ്‍ ഷെട്ടിയെയുമാണ് തെരഞ്ഞടുത്തത്.



Post a Comment

0 Comments

Top Post Ad

Below Post Ad