Type Here to Get Search Results !

Bottom Ad

കലക്ടറേറ്റില്‍ സുരക്ഷ ശക്തമാക്കി: കോടതികള്‍ 31വരെ അടച്ചിട്ടു

കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റിലും പരിസരങ്ങളിലും സുരക്ഷാമുന്‍കരുതല്‍ ശക്തമാക്കി. സന്ദര്‍ശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കലക്ട്രേറ്റിലെ പ്രധാനകവാടങ്ങള്‍ ഒഴികെയുള്ള ഗേറ്റുകളെല്ലാം അടച്ചുപൂട്ടി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും മറ്റും നടക്കുന്ന യോഗങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ചിട്ടുണ്ട്. 

കോടതി സമുച്ചയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിയടക്കം 31വരെ അടച്ചിടാന്‍ ഇന്ന് വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അടിയന്തരഘട്ടത്തില്‍ മുന്‍കൂട്ടി അറിയിപ്പ് പ്രകാരം കോടതി പ്രവര്‍ത്തിക്കും. പ്രധാന കവാടം ഒഴികെ മറ്റുവഴികള്‍ അടച്ചിട്ടു. 







Post a Comment

0 Comments

Top Post Ad

Below Post Ad