Type Here to Get Search Results !

Bottom Ad

കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 34 പേര്‍ നിരീക്ഷണത്തില്‍



കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം കോവിഡ്-19 വൈറസ് ബാധ സ്ഥീരീകരിച്ച കാസര്‍കോട് സ്വദേശിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കിയതായി കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഇദ്ദേഹവുമായി ഇടപഴകിയ 34പേരെയാണ് തിരിച്ചറിഞ്ഞത്. ദുബൈയില്‍ നിന്നും വിമാനത്തില്‍ ഏറ്റവും പിന്നിലായി ഇരുന്ന് യാത്ര ചെയ്ത ഈവ്യക്തിയുടെ സീറ്റിനടുത്തും മറ്റുമായി 17പേരാണുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ കര്‍ണാടക സ്വദേശികളാണ്. ഇവരുടെ വിവരങ്ങള്‍ കര്‍ണാടക അധികൃതരെ അറിയിച്ചിട്ടുണ്ട്. 

ഇദ്ദേഹത്തെ സ്വീകരിക്കാനെത്തിയ രണ്ടു പേരും പരിശോധനയ്ക്കെത്തിയ സ്വകാര്യ ആസ്പത്രിയിലെ ഒരു ഡോക്ടറടക്കം 12പേരും നിരീക്ഷണത്തിലാണ്. ഇതുകൂടാതെ ഇദ്ദേഹത്തിന്റെ പിതാവിനെയും മറ്റൊരു സ്വകാര്യ ആസ്പത്രി കാന്റീനിലെ ജീവനക്കാരനെയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റൊരു വ്യക്തിയെയും ഐസൊലേഷന്‍ ചെയ്തിട്ടുണ്ട്. ഈവ്യക്തി സന്ദര്‍ശിച്ച മരണവീട്ടില്‍ വീട്ടുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഇവര്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്നമില്ലെങ്കിലും അവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.







Post a Comment

0 Comments

Top Post Ad

Below Post Ad