ഉദുമ (www.evisionnews.co): എസ്‌വൈഎസ് ഉദുമ പഞ്ചായത്ത് കൗണ്‍സില്‍ യോഗം കാപ്പില്‍ സനാബിലകത്ത് ഹാളില്‍ കീഴുര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ശാഹുല്‍ ഹമീദ് ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. ബഷീര്‍ പാക്യാര സ്വാഗതം പറഞ്ഞു. ഹംസ ഹാജി പള്ളിപ്പുഴ, സനാബില്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ്, എസ്‌കെഎസ്എസ്എഫ് ഉദുമ മേഖല സെക്രട്ടറി ജൗഹര്‍ അസ്‌നവി ഉദുമ, അബ്ദുല്‍ ഖാദര്‍ സഅദി ടിവി അബ്ദുല്ല കുഞ്ഞി മാങ്ങാട് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി റഊഫ് ബായിക്കര റിട്ടേണിംഗ് ഓഫീസറായി.
ഭാരവാഹികള്‍: അബൂബക്കര്‍ ഉദുമ (പ്രസി), മുഹമ്മദ് കുഞ്ഞി ആറങ്ങാടി, കണിയാംപടി മുഹമ്മദ് കുഞ്ഞി, അബ്ദുള്ള പക്ര (വൈസ് പ്രസി), ബഷീര്‍ പാക്യാര (ജന സെക്ര), സലീം ബദരിയ, മുഹമ്മദ് ബി, അബ്ദുല്‍ റഹ്മാന്‍ ഒരുമ (ജോ സെക്ര), ടിവി അബ്ദുല്ല കുഞ്ഞി മാങ്ങാട് (ട്രഷ), ആമില: മുഹമ്മദ് കുഞ്ഞി ഹാജി പിഎം (ചെയര്‍), ഹമീദ് കുണ്ടടുക്കം (കണ്‍), മജ്‌ലിസുന്നൂര്‍- ശാഹുല്‍ ഹമീദ് ദാരിമി (ചെയര്‍), ഇകെ മുഹമ്മദ് കുഞ്ഞി (കണ്‍), ആദര്‍ശ സമിതി - അഷ്റഫ് മുക്കുന്നോത്ത് (ചെയര്‍), ഇബ്രാഹിം വെടിക്കുന്ന് (കണ്‍).
Post a Comment
0 Comments