കാസര്‍കോട് (www.evisionnews.co): മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി ജില്ലാ എക്‌സിക്യുട്ടീവ് യോഗം ആരിഫ് കാപ്പില്‍ അധ്യക്ഷതയില്‍ ചേര്‍ന്നു. കെ.സി ഇര്‍ഷാദ്, ബി.എം മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, കെ. കുഞ്ഞിമൊയ്തീന്‍ പ്രസംഗിച്ചു. സംസ്ഥാന നിരീക്ഷകന്‍ പ്രൊഫ. മൊയ്തീന്‍ കുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പൗരത്വാവകാശത്തിന് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ തുല്യതാവകാശത്തെ ഹനിക്കുന്ന ഒന്നാണെന്നും ഇത് ഗുരുതരമായ രാഷ്ട്രീയ- സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കു വഴിതെളിക്കുന്നതാണെന്നും യോഗം വിലയിരുത്തി.
ഭാരവാഹികള്‍: എംബിഎം അഷ്‌റഫ് (പ്രസി), ആരിഫ് കാപ്പില്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി (വൈസ് പ്രസി), കെസി ഇര്‍ഷാദ് (ജന സെക്ര), ഫറൂഖ് കാസ്മി, മവ്വല്‍ മുഹമ്മദ് മാമു (ജോ. സെക്ര). ബിഎം മുഹമ്മദ് കുഞ്ഞി (ട്രഷ).

Post a Comment
0 Comments