കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജിയുപിഎസ് തെക്കില്‍ വെസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വോളി ഇന്‍ഡോര്‍ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു. പ്രസിഡന്റ്് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിഡി കബീര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്തിന്റെയും അഹമ്മദലി ഫൗണ്ടേഷന്റയും സഹകരണത്തോടെയാണ് സ്റ്റേഡിയം നിര്‍മിച്ചത്. മുന്നൂറ് പേര്‍ക്ക് ഇരിക്കാവുന്ന പവലിയനോട് കൂടിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം കേരളത്തില്‍ യുപി സ്‌കൂള്‍ തലത്തില്‍ ആദ്യത്തേതാണ്.
പവലിയന്‍ ഉദ്ഘാടനം അഹമ്മദലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: ടിപി അഹമ്മദലി നിര്‍വഹിച്ചു. പണിവേഗത്തില്‍ പൂര്‍ത്തിയാക്കിയ കരാറുകാരനുള്ള ഉപഹാരം വൈസ് പ്രസിഡന്റ്് ശകുന്തള കൃഷണന്‍ കൈമാറി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ധീന്‍ തെക്കില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സൂഫൈജ അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍ ആസ്യ മുഹമ്മദ്, പിടിഎ പ്രസിഡന്റ്് ടിടി മജീദ്, ഹമീദ് കണ്ണംബള്ളി, സ്റ്റാഫ് സെക്രട്ടറി ഗോപി, ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ പ്രസംഗിച്ചു.
Post a Comment
0 Comments