ചിത്താരി (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്ന സമരപോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സൗത്ത് ചിത്താരി ഗ്രീന്‍ സ്റ്റാര്‍ ചിത്താരി 'ആസാദി സ്‌ക്വയര്‍' പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ജംഷീദ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രവണേശ്വരം ഉദ്ഘാടനം ചെയ്തു.
സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പ്രശസ്ത ഗായകന്‍ എംഎ ഗഫൂര്‍ കോഴിക്കോട്, സിനിമാതാരം കെ. രാജു കലാഭവന്‍,കാര്‍ട്ടൂണിസ്റ്റ് അലി ഹൈദര്‍, എഴുത്തുകാരി വാഹിദ ചെറുവത്തൂര്‍,സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി റാഷിദ് കുയ്യാല്‍, സാമൂഹിക പ്രവര്‍ത്തക സുമയ്യ തായത്, ശിഹാബ് പരപ്പ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ സംവദിച്ചു. പിപി നസീമ, അബ്ദുല്‍ ഖാദര്‍ ഹാജി, കെയു ദാവൂദ്, വണ്‍ഫോര്‍ അബ്ദുറഹ്്മാന്‍, എംകെ മുഹമ്മദ് കുഞ്ഞി, ഖാജ ബക്കര്‍, ഉനൈസ് മുബാറക്ക്, ബഷീര്‍ ജിദ്ദ, ഇര്‍ഷാദ് സികെ, റാഫി, സഫ്വാന്‍, മുര്‍ഷിദ് ചാപ്പയില്‍, അന്‍സാരി, ജാബിര്‍ പി സി, ജുനൈദ് ചാപ്പയില്‍, ഷഫീഖ്, മുര്‍ഷിദ് കെ, ബാസിത്ത് മക്കിന്‍ഡോസ് സംസാരിച്ചു.

Post a Comment
0 Comments