Type Here to Get Search Results !

Bottom Ad

എടിഎം തട്ടിപ്പ്: കാസര്‍കോട്ട് നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. തമിഴ്നാട് ത്രിച്ചിനാപ്പള്ളി തെന്നൂര്‍ ഇനാംദാര്‍തോപ്പിലെ പി ജയറാം (30), കണ്ണൂര്‍ കരിക്കായം മണക്കടവിലെ ആല്‍വിന്‍ കെവി (25), കോഴിക്കോട് സ്വദേശി അഖില്‍ ജോര്‍ജ് (27), കോട്ടയം രാമപുരം ഏഴച്ചേരിയിലെ എഎസ് സന്ദു നപോളിയന്‍ (21) എന്നിവരെയാണ് കാസര്‍കോട് സിഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പണമാണ് സംഘം തട്ടിയെടുക്കുന്നത്. എടിഎം കാര്‍ഡിന്റെ ബാര്‍ കോഡുകള്‍ സംഘടിപ്പിച്ച് മറ്റൊരു എടിഎം കാര്‍ഡുപയോഗിച്ച് അതിലേക്ക് പണമെത്തിക്കുന്ന തരത്തിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ ലക്ഷങ്ങള്‍ പലരില്‍ നിന്നായി സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad