
ഡിസംബര്‍ 22ന് രാത്രി ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. ഇത്രയും ചെറിയ പ്രായത്തില്‍ മൂന്നു കുട്ടികളുടെ അച്ഛനാവുന്നതില്‍ തോന്നിയ ലജ്ജയാണ് ഭര്‍ത്താവ് മാര്‍സെലോ അറൗജോയെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളും അറൗജോയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ഫ്രാന്‍സിന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനു പിന്നാലെ സംഭവ ദിവസം രാത്രി ദമ്പതിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞു വേണ്ടെന്ന് അറൗജോ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫ്രാന്‍സിന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടു. അല്‍പസമയത്തിനുശേഷം വഴക്ക് അവസാനിക്കുകയും ദമ്പതിമാര്‍ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് രാത്രിയില്‍ ശാരീരിക ബന്ധത്തിനിടെയാണ് അറൗജോ ഭാര്യയെ കൊന്നത്.
Post a Comment
0 Comments