Type Here to Get Search Results !

Bottom Ad

യോഗിയുടെ ബിരിയാണി പരാമര്‍ശം: വിവാദ പ്രസ്താവനക്കെതിരെ നോട്ടീസ്


ദേശീയം (www.evisionnews.co): ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്രിവാള്‍ ബിരിയാണി വിളമ്പുകയാണെന്ന യോഗിയുടെ പ്രസ്താവനക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.

ഫെബ്രുവരി ഒന്നിന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗിയുടെ വിവാദ പ്രസ്താവന. 'ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കാന്‍ കെജ്രിവാളിന് കഴിയില്ല. ദില്ലിയിലാണ് ഏറ്റവും മലിനമായ കുടിവെള്ളം ലഭിക്കുന്നതെന്നാണ് ഒരു സര്‍വേയില്‍ പറയുന്നത്. എന്നാല്‍ ഷഹീന്‍ബാഗിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിളമ്പുകയാണ്'- എന്നായിരുന്നു യോഗി പറഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad