കേരളം (www.evisionnews.co): സംസ്ഥാന ലോട്ടറിയുടെ അഞ്ചു ടിക്കറ്റിന് വിലകൂട്ടി ഉത്തരവിറക്കി. പത്ത് രൂപ വീതമാണ് ടിക്കറ്റുകള്‍ക്ക്കൂട്ടിയത്. വില ഏകീകരിക്കാന്‍ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ആറ് ലോട്ടറി ടിക്കറ്റുകള്‍ക്കും 40രൂപയാണ് വില. ലോട്ടറി വകുപ്പാണ് വില ഏകീകരിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. ലോട്ടറിയുടെ ജി.എസ്.ടി നികുതി ജി.എസ്.ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.
സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ത നികുതി ഏര്‍പ്പെടുത്തണമെന്ന് കേരളം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും കൗണ്‍സില്‍ ഈ നീക്കം അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നികുതി വര്‍ധിപ്പിക്കാന്‍ കാരണമായെന്നാണ് സൂചന.
Post a Comment
0 Comments