Type Here to Get Search Results !

Bottom Ad

ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയാറല്ല: നടന്‍ മാമുക്കോയ


കോഴിക്കോട് (www.evisionnews.co): ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയാറല്ലെന്ന് നടന്‍ മാമുക്കോയ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരേയും കലാകാരന്മാരേയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വ്യക്തമാക്കി. മുമ്പും പൗരത്വ ഭേദഗതി നിയമത്തിനെതിടെ രൂക്ഷ വിമര്‍ശനവുമായി മാമുക്കോയ രംഗത്തുവന്നിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad