
കാസര്‍കോട് (www.evisionnews.co): പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പെരിയയില്‍ ബാങ്കിന് നേരെ നടന്ന അക്രമമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. ശരത്‌ലാല്‍- കൃപേഷ് രക്തസാക്ഷിത്വ ദിനാചരണത്തില്‍ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്ന നടപടിയും ജാഗ്രതയുമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പി. ജയരാജന്‍ കഴിഞ്ഞ ദിവസം പെരിയയിലെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. പി. ജയരാജന്റെ പ്രകോപന പരമായ പ്രസംഗം അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതും തുടര്‍ന്ന് നടത്തിയ സിപിഎം നേതാക്കളുടെ ഗൂഢാലോചനയുടെയും ഫലമാണ് അക്രമണങ്ങളെന്ന് എംപി ആരോപിച്ചു. പെരിയ ബാങ്കിന് നേരെ നടന്ന ആക്രമണവും കോണ്‍ഗ്രസ് വെയിറ്റിങ്ങ് ഷെഡ് പൊളിച്ച് മാറ്റിയ സംഭവം പ്രതിഷേധാര്‍ഹമാണന്നും കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment
0 Comments