Type Here to Get Search Results !

Bottom Ad

ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം


ചപ്പാരപ്പടവ്: (www.evisionnews.co) ജാമിഅഃ ഇര്‍ഫാനിയ്യ: 28-ാം വാർഷിക 20-ാം സനദ് ദാന മഹാസമ്മേളത്തിന് ഇന്നലെ മഗ് രിബ് നിസ്കാരാനന്തരം ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് പതാക ഉയർത്തി. തുടർന്ന് ആയിരങ്ങൾ സംഗമിച്ച ഖുതുബിയത് മജ്ലിസ് നടന്നു.

വൈകുന്നേരം മൂന്നു മണിക്ക് അജ്മീര്‍ മൗലിദോടെ ഉദ്ഘാടന സമ്മേളനം നടക്കും. സയ്യിദ് ഹാഷിം അലി നദ്വി തങ്ങള്‍ ഉദ്ഘാടനം ചെയ്യും . സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല അദ്ധ്യക്ഷത വഹിക്കും. മഗ്രിബിന് ശേഷം നടക്കുന്ന തസ്വവ്വുഫ് സെഷന്‍ കെ.കെ അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുല്‍ കരീം ബാഖവി ഉദ്ഘാടനം ചെയ്യും.  മഹാന്മാരുടെ ഭാഷയും ശൈലിയും, മഖ്ദൂമികളുടെ കേരളം, മഹാൻമാരുടെ വഴി മഹനീയ വഴി എന്നീ മൂന്ന് വിഷയങ്ങള്‍ യഥാക്രമം ബഷീര്‍ ഫൈസി ദേശമംഗലം, ഖലീല്‍ ഇര്‍ഫാനി, ഉമര്‍ ഫൈസി ഇര്‍ഫാനി എന്നിവര്‍ അവതരിപ്പിക്കും.

ശനിയാഴ്ച രാവിലെ ഫിഖ്‌ഹ് സെമിനാർ പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അമീർ ഫൈസി, ഇസ്ഹാഖ് ഇർഫാനി വിഷയങ്ങൾ അവതരിപ്പിക്കും.ഉച്ചയ്ക്ക് 2 മണിക്ക് മഹല്ല് സംഗമം സയ്യിദ് ഉമർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അഡ്വ: പി.വി സൈനു ദീൻ വിഷയം അവതരിപ്പിക്കും.




രാത്രി ചരിത്രം സെഷൻ ചുഴലി മുഹ് യുദ്ദീൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും.




ഞായറാഴ്ച രാവിലെ പ്രവാസി സംഗമവും ഉച്ചയ്ക്ക് ളുഹ്ര്‍ നിസ്‌കാര ശേഷം ബദ്ര്‍ മൗലീദ് മജ്‌ലിസും നടക്കും.




വൈകിട്ട് നടക്കുന്ന മഹാ സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാർ,പി.പി ഉമര്‍ മുസ്ലിയാര്‍, ഹാജി അഹ്മദ് സാഹിബ് തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്‍മാരും സംബന്ധിക്കും. ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് സനദ്ദാനവും സനദ്ദാന പ്രസംഗവും നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad