കാസര്‍കോട് (www.evisionnews.co): പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡുകള്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബസ് വെയ്റ്റിംഗ് ഷെഡിനെ അക്രമം അഴിച്ചുവിടുകയായിരുന്നു. പെരിയ ആസ്പത്രിക്ക് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡും മറ്റൊരു ഷെഡുമാണ് തകര്‍ത്തത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും ഒന്നാം രക്തസാക്ഷിത്വ ദിനാചരണം നടന്നത്. സംഘര്‍ഷത്തിനിടയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസും തകര്‍ത്തിരുന്നു. പുനര്‍നിര്‍മിച്ച പാര്‍ട്ടി ഓഫീസ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Post a Comment
0 Comments