ദേശീയം (www.evisionnews.co): ഫെബ്രുവരി 24ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആതിഥേയത്വം വഹിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പുതുതായി നിര്‍മ്മിച്ച മോട്ടേര സ്റ്റേഡിയത്തിന് സമീപം ചേരിയില്‍ താമസിക്കുന്ന 45 കുടുംബങ്ങള്‍ക്ക് ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എഎംസി) തിങ്കളാഴ്ച കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി.
വരാനിരിക്കുന്ന 'നമസ്തെ ട്രംപ്' പരിപാടി കാരണം രണ്ട് പതിറ്റാണ്ടായി തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രജിസ്റ്റര്‍ ചെയ്ത നിര്‍മാണ തൊഴിലാളികളായ 200 ഓളം ചേരി നിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ നോട്ടീസുകള്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് എ.എം.സി അധികൃതര്‍ അറിയിച്ചു.
നഗരം സന്ദര്‍ശിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് പോവാന്‍ സാധ്യതയുള്ള വഴിയില്‍ ഉള്ള സരാനിയവാസ് (ദേവ് സരണ്‍) ചേരിയെ മറയ്ക്കുന്നതിനായി എഎംസി മതില്‍ പണിയാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. 'കൈയേറ്റം' ചെയ്ത ഭൂമി എഎംസിയുടെതാണെന്നും ഇത് ഒരു നഗരാസൂത്രണ പദ്ധതിയുടെ ഭാഗമാണെന്നും എഎംസി നോട്ടീസില്‍ പറയുന്നു.

Post a Comment
0 Comments