തിരുവനന്തപുരം (www.evisionnews.co): ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡി.ജി.പി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Post a Comment
0 Comments