പൊയ്നാച്ചി (www.evisionnews.co): കാട്ടുപോത്തുകളുടെ അക്രമത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങളായ യുവാക്കള്‍ക്ക് പരിക്കേറ്റു. മരുതടുക്കം ചേടിക്കുണ്ടിലെ ഇബ്രാഹിം(40), നസീര്‍(37) എന്നിവരാണ് കാട്ടുപോത്തുകളുടെ അക്രമത്തിനിരയായത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കരിച്ചേരി പാലത്തിന് സമീപംമാണ് സംഭവം. പൊയ്നാച്ചിയില്‍ നിന്ന് കുണ്ടംകുഴി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു ഇരുവരും. പോത്തുകളുടെ കൊമ്പുകുലുക്കി സ്‌കൂട്ടറില്‍ ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്.
Post a Comment
0 Comments