ഉദുമ (www.evisionnews.co): ഉദുമയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ടിപി റോഡിലാണ് അപകടമുണ്ടായത്. മലാംകുന്നിലെ സബീന (31), മകള്‍ റുമാന (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
Post a Comment
0 Comments