ഉപ്പള (www.evisionnews.co): പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള ജനകീയ കൂട്ടായ്മ നടത്തുന്ന ജനകീയ ലോംഗ് മാര്‍ച്ച് സപ്തഭാഷാ സംഗമഭൂമിയായ ഉപ്പളയില്‍ നിന്നും പ്രയാണമാരംഭിച്ചു. മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി അഭിഭാഷകനും പ്രശസ്ത എഴുത്തുകാരനും മുന്‍ എംപിയുമായ തമ്പാന്‍ തോമസ് പതാക കൈമാറി. ടിഎ മുജീബ്‌റഹ്്മാന്‍, മനോജ് ടി സാരംഗ്, അഡ്വ. ജിജ ജെയിംസ് മാത്യു എന്നിവരാണ് ജാഥാ നായകര്‍.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഹര്‍ഷദ് വോര്‍ക്കാടി, പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, സി.കെ നാസര്‍, ഷൗക്കത്ത്, ഹമീദ്, സിദ്ദിഖ് കൈക്കമ്പ, ഒ.എം റഷീദ്, അബൂ തമാം, കെ.എഫ് ഇക്ബാല്‍, ഗോള്‍ഡന്‍ റഹ്്മാന്‍ അബ്ദുല്‍ ഖാദര്‍ ചെറുഗോളി, ഒഎം റഷീദ്, ജബ്ബാര്‍ പത്വാടി എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments