ദേശീയം (www.evisionnews.co): 2024 ഓടെ രാജ്യത്താകെ 600 കിലോമീറ്റര്‍ ദേശീയ പാത എന്ന് സ്വപ്‌നം പങ്കുവെച്ച് ധനമന്ത്രി. ഇതിനായി ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി വകയിരുത്തി. 2024ഓടെ രാജ്യത്താകെ 100 വിമാനത്താവളം കൂടി നിര്‍മിക്കും. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തികനില പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.
11,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് വൈദ്യുതീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. റെയില്‍വെയുടെ ഉപയോഗിക്കാത്ത സ്ഥലങ്ങളിലും സോളാര്‍ സ്ഥാപിക്കാന്‍ പദ്ധതി.
ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഐഎഫ്സി സൗകര്യം ഏര്‍പ്പെടുത്തു. ദേശീയ വാതക ഗ്രിഡ് വികസിപ്പിക്കും. ഭാരത് നെറ്റ് എന്ന പേരില്‍ ഊര്‍ജ മേഖലയ്ക്ക് 22000 കോടി.

Post a Comment
0 Comments