ദേശീയം: (www.evisionnews.co )ജി എസ് ടി നടപ്പാക്കിയത് ചരിത്രപരമായ പരിഷ്കരണമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നികുതികൾ ഏകീകരിക്കുക വഴി ജനങ്ങളുടെ ചെലവിൽ നാലു ശതമാനത്തോളം കുറവുണ്ടായതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.
• ഊര്‍ജമേഖലയ്‌ക്ക് 22,000 കോടിരൂപ
• ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ അനുവദിച്ചു.
• അഞ്ച് പുതിയ സ്‌മാര്‍ട്ട് സിറ്റികള്‍ തുടങ്ങും.
• വിദ്യാഭ്യാസ മേഖലയ്‌ക്ക് 99,300 കോടി
• പുതിയ വിദ്യാഭ്യാസ നയം ഉടന്‍.
• നാഷണല്‍ പൊലീസ്, ഫോറൻസിക് സര്‍വകലാശാലകള്‍ സ്ഥാപിക്കും.
• ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങും.
• നൈപുണ്യ വികസനത്തിന് 3000 കോടി
• മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം.
• 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇതിനായി 16ഇന പരിപാടി നടപ്പിലാക്കും.
• കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്‌പാ പദ്ധതി
• കൃഷി, ജലസേചനം, ഗ്രാമവികസനം പദ്ധതികൾക്ക് 2.83 ലക്ഷം കോടി രൂപ.
• കാര്‍ഷികോല്‍പ്പനങ്ങള്‍ കയറ്റി അയക്കാന്‍ കിസാന്‍ ഉഡാന്‍ വിമാനം.
• വനിതാസ്വയംസഹായസംഘങ്ങളെ ഉള്‍പ്പെടുത്തി ‘ധാന്യലക്ഷ്മി’ പദ്ധതി.
• പഴങ്ങളും പച്ചക്കറികളും വേഗത്തിലാക്കാന്‍ കിസാന്‍ റെയില്‍.
• ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരു ജില്ല-ഒരു ഉല്‍പന്നം പദ്ധതി.
• 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കും.
• ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു.
• സ്വച്ഛ് ഭാരത് മിഷന് 12300 കോടി.
Post a Comment
0 Comments