കേരളം (www.evisionnews.co): പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. പൗരത്വ നിയമവും ജനസംഖ്യാ രജിസ്റ്ററും നേരത്തെ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സെന്‍സസിന്റെ ചുമതലയുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെ പ്രശ്നമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയെ കണ്ടിട്ടില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സെന്‍സസ് സാധാരണ നടപടിയാണ് . എന്‍പിആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങളൊന്നും സെന്‍സസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കോണ്‍ഗ്രസിലും ലീഗിലും ഭിന്നത വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിന് മുന്‍കൈ എടുത്തത് ലീഗാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ താല്‍പര്യം മൂലം യോജിച്ച പ്രക്ഷോഭം നടക്കാതെ പോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതിനിടെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന്റെ തുടക്കത്തില്‍ കെഎം ഷാജിയുടെ യോഗ്യതയെ ചൊല്ലിയും സഭയില്‍ തര്‍ക്കമായി.
Post a Comment
0 Comments