
ദേശീയം (www.evisionnews.co): ഡല്‍ഹിയില്‍ നിന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ചാവേറുകളുടെ പ്രജനന കേന്ദ്രമായി ഷഹീന്‍ ബാഗ് മാറിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 'ഷഹീന്‍ ബാഗില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിഷേധമല്ല. ചാവേറുകളെ ഇവിടെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഢാലോചന ആസൂത്രണം ചെയ്യുന്നു,'' പൗരത്വ നിയമ പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ ഷഹീന്‍ ബാഗിനെക്കുറിച്ച് ഗിരിരാജ് സിംഗ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. കേന്ദ്ര മൃഗസംരക്ഷണ, മത്സ്യബന്ധന മന്ത്രി ഗിരാജ് സിംഗ് തന്റെ പ്രകോപനപരമായ പ്രസംഗങ്ങളാല്‍ കുപ്രസിദ്ധനാണ്.
Post a Comment
0 Comments