ബേക്കല്‍ (www.evisionnews.co): ഭര്‍തൃമതിയെ സ്വന്തം വീട്ടില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ പള്ളാരം പൂടംകല്ലടുക്കത്തെ നാരായണന്‍- കാര്‍ത്യായനി ദമ്പതികളുടെ മകള്‍ വിനീത (30)യാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ വിനീതയെ ഉടന്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മാവുങ്കാലിലെ സുരേഷാണ് ഭര്‍ത്താവ്. ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതയായത്. സഹോദരങ്ങള്‍: വിനോദ് കുമാര്‍ (ഗള്‍ഫ്), പരേതനായ വിജയകുമാര്‍.
Post a Comment
0 Comments