കാസര്‍കോട്: (www.evisionnews.co) ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൊര്‍ദോവ ഫിയസ്റ്റാ 2020 സമാപിച്ചു. മുന്‍ മന്ത്രി സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. ഡയറക്ടര്‍ റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ എംഎ നജീബ്, സര്‍വോദയ മണ്ഡലം അംഗം ഹമീദ്, അധ്യാപകരായ ലാല്‍ കൃഷ്ണ, സുജിതാ, സജീഷാ, ജസീല യൂണിയന്‍ ഭാരാവാഹികളായ അഷ്‌ക്കര്‍ പൊവ്വല്‍, ഇഷാന്‍ അടുക്കത്ത് ബയല്‍ പ്രസംഗിച്ചു. ചടങ്ങില്‍ യുവഗായക സംഘമായ സോങ്ങ് ബോയ്‌സ് ടീമിനെ ആദരിച്ചു
Post a Comment
0 Comments