ചെമ്മനാട് (www.evisionnews.co): 1997-98 കാലയളവിലെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂള്‍ എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം പിര്സപ്പാട് സംഗമം സ്‌കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. റഹീം ബിസ്മി അധ്യക്ഷത വഹിച്ചു. സ്‌കൂളിന് സംഭാവന ചെയ്ത കൊടിമരത്തിന്റെ ചിത്രം റിട്ട പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ഒ രാജീവന്‍ എന്നിവര്‍ക്ക് കൈമാറി.
ജില്ലാ, ഉപജില്ലാ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് നാടകത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റംസാനിന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബി.എച്ച് അബ്ദുല്‍ ഖാദര്‍ ചെമ്മനാടും സംസ്ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം ഒപ്പനയില്‍ എ ഗ്രേഡ് നേടിയ ഫാത്തിമത്ത് റഹീമക്ക് ഒ.എസ്.എ പ്രസിഡന്റ് മുഹമ്മദലി മുണ്ടാങ്കുലവും ഉപഹാരം നല്‍കി. പഴയകാല അധ്യാപകരായ ഡോ. സുകുമാരന്‍, കെ. വിജയന്‍, മധുസൂധനന്‍, സൈമണ്‍, മുകുന്ദന്‍, റംല, ശാന്ത സ്‌കൂള്‍ ജീവനകാരനായിരുന്ന ബി.എം മുഹമ്മദലി എന്നിവരെ ആദരിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ്് മിസ്രിയ സമീര്‍ പ്രസംഗിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടന്നു. ചെമ്മനാട് കെന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 100ഓളം പൂര്‍വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു. സച്ചീന്ദ്രന്‍ പെരുമ്പള സ്വാഗതവും സഫാസന പരവനടുക്കം നന്ദിയും പറഞ്ഞു.
Post a Comment
0 Comments