കാസര്‍കോട് (www.evisionnews.co): ടെന്നീസ് വോളിബോള്‍ അസോസിയേഷന്റെ സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോട്ടിക്കുളം ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ എട്ട്, ഒമ്പത് തിയതികളില്‍ നടക്കും. ജില്ലയില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് എത്തുന്നത്. അണ്ടര്‍ 14, അണ്ടര്‍ 21 (യൂത്ത്) എന്നീ വിഭാഗത്തിലായി കേരളത്തിലെ 14ജില്ലകളില്‍ നിന്നായി 250ലധികം പുരുഷ, വനിതാ കായികതാരങ്ങള്‍ പങ്കെടുക്കും.
രാവിലെ പത്തിന് കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിക്കും. സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ മുഖ്യാതിഥിയാകും. കെഎ മുഹമ്മദലി, സംസ്ഥാന സെക്രട്ടറി ടിഎം അബ്ദുല്‍ റഹ് മാന്‍, ഹമീദ് മാങ്ങാട് സംബന്ധിക്കും. ഒമ്പതിന് 11മണിക്ക് സമാപനം എംസി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഡിവൈഎസ്പി ബാലകൃഷന്‍ നായര്‍ മുഖ്യാതിഥിയാകും.
വോളിബോളിന്റെയും കളിരീതികള്‍ കൂടിച്ചേര്‍ന്ന രസകരമായ കളിയാണ് ടെന്നീസ് വോളിബോള്‍. വോളിബോള്‍ ഉപയോഗിച്ച് റാക്കറ്റ് ഇല്ലാതെ ടെന്നീസ് കളിക്കുന്ന രീതിയാണിത്. മാര്‍ച്ചില്‍ ബംഗളുരുവില്‍ നടുക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഇവിടെ വെച്ച് തെരഞ്ഞെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ്, കണ്‍വീനര്‍ ഇകെ ഹബീബ്, ഗംഗാധരന്‍ പാറക്കട്ട, അബ്ദുല്‍ റഹ്മാന്‍ പാലക്കുന്ന് പങ്കെടുത്തു.
Post a Comment
0 Comments