കേരളം (www.evisionnews.co): സംസ്ഥാന സര്‍ക്കാര്‍ അനാവശ്യചെലവ് കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 1500 കോടി രൂപയുടെ അധികച്ചെലവ് ഒഴിവാക്കും. അത്യാവശ്യ വിദേശയാത്രകള്‍ തുടരും. അത് ധൂര്‍ത്തല്ല, മന്ത്രി പറഞ്ഞു. സാമ്പത്തികപ്രതിസന്ധി അടുത്തവര്‍ഷം മറികടക്കുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
2020-21 സാമ്പത്തികവര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും നല്ല വര്‍ഷമാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരം നല്‍കല്‍ ബജറ്റിലുണ്ടാവില്ല. പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പാക്കും. 2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കുമെന്നും ഐസക് പറഞ്ഞു.
അതേസമയം, ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ല. കഴിഞ്ഞവര്‍ഷം അനുവദിച്ചതില്‍ കൂടുതല്‍ തുക ക്ഷേമപദ്ധതികള്‍ക്ക് അനുവദിക്കും. ലൈഫ് മിഷന്റെ തുക വര്‍ധിപ്പിച്ചു. പണം കണ്ടെത്താന്‍ വായ്പയെടുക്കുന്നതിന് തടസ്സമില്ല. പരമ്പരാഗത വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ അദ്ഭുതം സൃഷ്ടിച്ചു. കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന്റെ വര്‍ഷമാകും 2020-21 എന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
Post a Comment
0 Comments