കേരളം (www.evisionnews.co): ഈവര്‍ഷം നവംബര്‍ മാസത്തോടെ സിഎഫ്എല്‍ ബള്‍ബുകള്‍ പൂര്‍ണമായും നിരോധിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയിലേക്കു മാറുമെന്നും ധനമന്ത്രി പറഞ്ഞു.
കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും എന്നും അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്ഡിപിയിലൂടെ ആരംഭിക്കും എന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. 250 പ്രതിദിനം ചെലവ് വരുന്ന മരുന്ന് 28രൂപയ്ക്ക് കെഎസ്ഡിപി ലഭ്യമാക്കും. ബജറ്റ് അവതരണത്തില്‍ തോമസ് ഐസക് പറഞ്ഞു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 50 കോടി അനുവദിക്കും. ക്യാന്‍സറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാര്‍ക്ക് സജ്ജമാക്കും.
Post a Comment
0 Comments