Type Here to Get Search Results !

Bottom Ad

ഷിറിയയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട് (www.evisionnews.co): ഷിറിയയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ഉളിയത്തടുക്ക ഷിരിബാഗിലു സ്വദേശി അബ്ദുല്‍ സമദ്- സാഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാബില്‍ (22) ആണ് മരിച്ചത്. മംഗളൂരു പി എ എഞ്ചിനീയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. 

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ഷാബിലും സുഹൃത്ത് ചൂരി സ്വദേശി അസീമും (22) സഞ്ചരിച്ച ബൈക്കും വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാബിലിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസീം നിസാരപരിക്കോട് രക്ഷപ്പെട്ടു. സഹോദരി നവാല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad