കാസര്‍കോട് (www.evisionnews.co): തറവാട്ട് ദേവസ്ഥാനത്തെത്തിയ 12കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പരിസര പ്രദേശത്തെ വയനാട്ടു കുലവന്‍ വെളിച്ചപ്പാടാനായ കെടി കൃഷ്ണന്‍ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അമ്മയോടൊപ്പം തറവാട്ട് ദേവസ്ഥാനത്ത് അടിയന്തിര ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പ്രതിയായ വെളിച്ചപ്പാടനെതിരെ ബേഡകം പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെ കര്‍ണാടകത്തിലേക്ക് മുങ്ങിയ പ്രതിയെ ചേരിപ്പാടി കൊളത്തങ്ങാട് വെച്ചാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്.
Post a Comment
0 Comments