(www.evisionnews.co) കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മലപ്പുറം കൊണ്ടോട്ടിയിൽ ദലിത് കുടുംബങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിൽ നിന്ന് രാജിവച്ചു. കിഴിശ്ശേരി പുല്ലഞ്ചേരി കളത്തിങ്ങൽ കോളനിയിലെ മുപ്പതോളം കുടുംബങ്ങളാണ് രാജിവെച്ചതായി കാണിച്ച്, കോളനി കുടുംബകമ്മിറ്റി സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ല സെക്രട്ടറി രവി തേലത്തിന് കത്ത് നൽകിയത്.
പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതോടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 15 ന് രാജിവെച്ചവരുടെ പ്രത്യേകയോഗവും ചേരുന്നുണ്ട്. മതത്തിെൻെറ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഇതിനാലാണ് പൗരത്വ ഭേദഗതി നിയമത്തെ എതിക്കുന്നതെന്നും കമ്മിറ്റിയംഗം എം. ജയേഷ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നവരാണ് കോളനിയിലെ കുടുംബങ്ങൾ. അതേസമയം, കോളനിവാസികളുടെ കത്ത് ലഭിച്ചെന്നും രാജിവെക്കാനുണ്ടായ സാഹചര്യം മനസ്സിലാകുന്നില്ലെന്നും ജില്ല സെക്രട്ടറി രവി തേലത്ത് പറഞ്ഞു.
Post a Comment
0 Comments