കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് അന്നദാനത്തോടെ സമാപിച്ചു. ഏഴുലക്ഷം പേര്‍ക്ക് അന്നദാനം നല്‍കി. ശനിയാഴ്ച രാത്രി സമാപന ചടങ്ങ് സമസ്ത ജനറല്‍ സെക്രട്ടറി ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ റഹ്്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജമാഅത്ത് പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി എന്‍.എ അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ ടി.എ മഹ്മൂദ് ബങ്കരക്കുന്ന്, എന്‍.എ ഹമീദ് നെല്ലിക്കുന്ന്, എ..കെ.അബുബക്കര്‍ ഹാജി, ഷാഫി തെരുവത്ത്, അബ്ദുല്‍ കരീം കോളിയാട്, അഷ്‌റഫ് സഖാഫി, ഉസ്മാന്‍ തെരുവത്ത്, അബ്ദു തൈവളപ്പ്, കുഞ്ഞാമു കട്ടപ്പണി, അബ്ബാസ് കൊളങ്കര, അബ്ദുല്‍ റഹ്്മാന്‍ കൊച്ചി, ലത്തീഫ് കെല്‍, പൂരണം മുഹമ്മദ് കുഞ്ഞി, സി.എം അഷ്‌റഫ്,സി.എം ബഷീര്‍, എന്‍.എ.മുഹമ്മദലി, എന്‍.കെ.മുഹമ്മദ് പൂന, മുസമ്മില്‍ സംബന്ധിച്ചു. ശമീര്‍ ദാരിമി കൊല്ലം, ജി.എസ് അബ്ദുല്‍ റഹ്്മാന്‍ മദനി, അബ്ദുല്‍ ഖാദര്‍ മിസ് ബാഹി അല്‍ കാമിലി പ്രഭാഷണം നടത്തി. ദാറുല്‍ഹുനഫ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഷഹബാന്‍ അബ്ദുല്ലയെ ആദരിച്ചു. ജനുവരി 22മുതല്‍ ആരംഭിച്ച മതപ്രഭാഷണ പരമ്പരയില്‍ നാനാഭാഗത്ത് നിന്നും നൂറുകണക്കിനാളുകളാണ് എത്തിയത്. സ്ത്രീകള്‍ക്ക് മതപ്രഭാഷണത്തിനും സിയാറത്തിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
Post a Comment
0 Comments