കാസര്‍കോട് (www.evisionnews.co): റിമാന്റ് കഴിഞ്ഞ് ജയില്‍ നിന്നിറങ്ങിയ കാസര്‍കോട് സ്വദേശിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. കീഴൂര്‍ ചെമ്പരിക്കയിലെ തസ്്‌ലിമി (38)നെയാണ് കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. മംഗ്ലുരു നല്ലോകി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് 2019 സെപ്തംബര്‍ 16നാണ് തസ്്‌ലിമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് റിമാന്റിലായിരുന്ന തസ്്‌ലിമിനെ ജനുവരി 31ന് ജാമ്യം ലഭിച്ചിരുന്നു. ഉച്ചയോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ തസ്്‌ലിം സുഹൃത്തുക്കളുടെ കൂടെ കാറില്‍ കയറി കാസര്‍കോട്ടേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ മറ്റൊരു സംഘം ആയുധങ്ങളുമായി വളഞ്ഞ് കാറില്‍ കയറ്റി തട്ടികൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ സഹോദരന്‍ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ നല്ലോകി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായണ് തസ്്‌ലിം.
Post a Comment
0 Comments