കുമ്പള (www.evisionnews.co): വീട്ടില്‍ സൂക്ഷിച്ച 205പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി (48)നെയാണ് കുമ്പള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. വീടിന്റെ രണ്ടാംനിലയില്‍ ചാക്കുകെട്ടുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. അധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട പത്തോളം കേസുകളില്‍ പ്രതിയാണ് പ്രഭാകരനെന്ന് എക്സൈസ് പറഞ്ഞു.
പ്രഭാകരന്‍ വീട് കേന്ദ്രീകരിച്ച് നടത്തുന്ന മദ്യവില്‍പ്പന കാരണം പരിസരവാസികള്‍ക്ക് മദ്യപാനികളുടെ ശല്യംനേരിടേണ്ടി വന്നതോടെയാണ് എക്സൈസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
Post a Comment
0 Comments