ദേശീയം (www.evisionnews.co): ജാമിയയില്‍ പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെച്ച പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് തോക്ക് നല്‍കിയ ബി.എഡ് വിദ്യാര്‍ത്ഥി അജീതിനെയാണ് പോലീസ് പിടികൂടിയത്. 25കാരനായ അജീത് ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാകാനുള്ള പരിശീലനം നടത്തികൊണ്ടിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയിലെ ഷാജ്പുര്‍ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പതിനായിരം രൂപ നല്‍കിയാണ് കൗമാരക്കാരന്‍ ബന്ധുവിന്റെ സഹായത്തോടെ പിസ്റ്റള്‍ സ്വന്തമാക്കിയത്. ബന്ധുവിന്റെ വിവാഹത്തിന് ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ക്കാന്‍ പിസ്റ്റള്‍ വേണമെന്നാണ് കൗമരാക്കാരന്‍ അവശ്യപ്പെട്ടതെന്ന് ബന്ധു പോലീസിന് മൊഴിനല്‍കി.
ഇതേസമയം കൗമാരക്കാരനെ തോക്കുവാങ്ങാന്‍ സഹായിച്ച ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയില്ല. വെടിവയ്ക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബന്ധു വ്യക്തമാക്കിയതോടെയാണ് പോലീസ് ഇയാളെ ഒഴിവാക്കിയത്.
Post a Comment
0 Comments