
കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ്വ്യാപനത്തെ നേരിടാന്‍ ജില്ലാ പൂര്‍ണ്ണസജ്ജമാണ് ജില്ലാ കലക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടര്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യം വിലയിരുത്തിയത്.ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്. 85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കളക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം തുറന്നു:
ചൈനയില്‍ നിന്ന് വന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം
കാഞ്ഞങ്ങാട് ഡി എം ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണം. കണ്‍ട്രോള്‍ റൂം നമ്പര്‍ 9946000493,0467 2217777, ദിശ ടോള്‍ ഫ്രീ നമ്പര്‍ 0471 2552056. ഇവര്‍ പൊതുജനാരോഗ്യത്തെയും വ്യക്തി സുരക്ഷയെയും മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണം.
Post a Comment
0 Comments