കാസര്‍കോട് (www.evisionnews.co): ശ്വാസതടസത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ യുവതി മരിച്ചു. എടനീര്‍ ബായാര്‍മൂലയിലെ നാരായണന്റെ ഭാര്യയും ഉപ്പള ഹേരൂര്‍ കങ്ക്വെവെയിലെ ബാലു പൂജാരി- മുത്തു ദമ്പതികളുടെ മകളുമായ മാലതി (33)യാണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു മാലതി. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു. ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച കുമ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അണുബാധ രക്തത്തില്‍ കലര്‍ന്നതാണ് ശ്വാസതടസത്തിന് കാരണമായതെന്ന് ആസ്പത്രിയില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17നായിരുന്നു മാലതിയുടെയും നാരാണനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. സഹോദരങ്ങള്‍: ചന്ദ്രശേഖര, ഇന്ദിര, ഭാരതി, ഹരിണാക്ഷി.
Post a Comment
0 Comments