
കേരളം (www.evisionnews.co): കൊല്ലം കുളത്തൂപ്പുഴയില്‍ 16കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തെന്മല സ്വദേശിയായ അരുണാ (28)ണ് പിടിയിലായത്. കുളത്തൂപ്പുഴ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടയില്‍ റോഡിന് സമീപം സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാര്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് യുവാവിനൊപ്പം ചെന്നില്ലെങ്കില്‍ തന്റെ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഏറെകാലമായി ഇയാള്‍ പ്രണയം നടിച്ച് ശല്യപ്പെടുത്തുകയായിരുന്നു. ഒരാഴ്ച്ച മുന്‍പ് കുട്ടിയെ ഫോണില്‍ വിളിച്ചാണ് അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്തുനിന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Post a Comment
0 Comments