Type Here to Get Search Results !

Bottom Ad

സമാധാനപരമല്ലാത്ത ഒരു ഹിന്ദു രാഷ്ട്രം വേണ്ട: ബി.ജെ.പിക്കെതിരെ വീണ്ടും ഉദ്ധവ് താക്കറെ


ദേശീയം (www.evisionnews.co): സമാധാനപരമല്ലാത്ത ഒരു ഹിന്ദു രാഷ്ട്രം തനിക്കാവിശ്യമില്ലെന്നും മതം ഉപയോഗിച്ചു അധികാരം പിടിച്ചെടുക്കുന്നത് തന്റെ ഹിന്ദുത്വമല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. തന്റെ ഹിന്ദുത്വം ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമാണ്. 

അധികാരം പിടിച്ചെടുക്കാന്‍ മതം ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്. ആളുകള്‍ പരസ്പരം കൊല്ലുകയും രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്നതല്ല ഒരു ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ചപാടെന്നും അതല്ല താന്‍ പഠിച്ചിരിക്കുന്നതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. 

ദേശീയ പൗരത്വ രജിസ്റ്റര്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന. അതേസമയം ആളുകളുടെ പൗരത്വ അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പൗരത്വ നിയമത്തെ ഉദ്ധവ് അനുകൂലിക്കുകയും ചെയ്തിരുന്നു.

പൗരത്വം കവര്‍ന്നെടുക്കുന്നതിനല്ല, അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുകയെന്നതാണ് പൗരത്വ നിയമ ഭേദഗഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശിവസേന മുഖപത്രമായ സമനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad