കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് എസ്.ഡി.പി.ഐയെ പഴിചാരി ഉത്തരം പറഞ്ഞ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമസ്ത നേതാവ് ഓണംപിള്ളി മുഹമ്മദ് ഫൈസി. സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് പോലുള്ള സംഘടനകള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഇതൊക്കെ കാണുമ്പോള്‍ ജനം നാടകമേ ഉലകം എന്ന് സമാധാനിച്ച് കൊള്ളുമെന്ന് മുഖ്യമന്ത്രി വിചാരിക്കരുതെന്നും ഓണംപിള്ളി ഫൈസി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണം:
ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പെര്‍ഫോമന്‍സ് നന്നായി. എസ്.ഡി.പി.ഐക്കാര്‍ക്കെതിരെയാണ് കേസെടുത്തത് എന്നു പറഞ്ഞ പിണറായിയെ തിരുത്താന്‍ ശ്രമിച്ച പ്രതിപക്ഷ ബഹളത്തെ നോക്കി അദ്ദേഹം തൊടുത്ത അമ്പും കുറിക്ക് കൊള്ളും. പക്ഷെ ഇതൊക്കെ കാണുമ്പോ നാടകമേ ഉലകം എന്ന് ജനം സമാധാനിച്ചു കൊള്ളുമെന്ന് വിചാരിക്കരുത്. എന്നും മതസ്പര്‍ധക്കും തീപ്രവാദത്തിനുമെതിരെ നിന്ന എസ്.കെ.എസ്.എസ്.എഫ് പോലെയുള്ള സംഘടനകള്‍ക്ക് നേരേയും മ്യമന്ത്രിയുടെ പോലീസ് കേസെടുത്തിട്ടുണ്ട്. അതറിയാതെയാവില്ല മുഖ്യമന്ത്രി ഇങ്ങനെ അഭിനയിച്ചു രസിക്കുന്നത്.
Post a Comment
0 Comments