കാസര്‍കോട് (www.evisionnews.co): 43.5ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ കേസില്‍ കേന്ദ്ര സംഘവും അന്വേഷിക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് കാസര്‍കോട് ഗവ. കോളജിന് സമീപത്ത് നിന്ന് കാറില്‍ കടത്തുകയായിരുന്ന നിരോധിച്ച 500രൂപ നോട്ടുകള്‍ കാസര്‍കോട് എസ്‌ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പെര്‍ള സ്വദേശിയായ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
അണങ്കൂര്‍ സ്വദേശി സലീം അടക്കം രണ്ടുപേരാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. നിരോധിച്ച നോട്ടുകള്‍ കടത്തിയ കാര്‍ സലിമിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഒരു കോടിയോളം രൂപയുടെ നിരോധിത നോട്ടുകള്‍ കടത്തുന്നതിനിടെ സലീം അടക്കമുള്ള അഞ്ച് കാസര്‍കോട് സ്വദേശികളെ മുമ്പ് ഗോവയില്‍ പൊലീസ് പിടിയിലായിരുന്നു. സലീമിന്റെ കീഴിലുള്ള രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ച നോട്ടുകള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. വലിയ കമ്മീഷന്‍ നിരക്കില്‍ നിരോധിത കറന്‍സി ചില ഏജന്‍സികള്‍ക്ക് എത്തിക്കാനായിരുന്നു ഇവരുടെ നീക്കമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായരിക്കുന്നത്.
Post a Comment
0 Comments