Type Here to Get Search Results !

Bottom Ad

എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപനം ഉടന്‍: സാധ്യതാപട്ടികയില്‍ കാസര്‍കോട് നിന്ന് ആബിദ് ആറങ്ങാടിയും


കോഴിക്കോട് (www.evisionnews.co): പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയെ നാളത്തോടെ പ്രഖ്യാപിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മലപ്പുറം ജില്ലയില്‍ നിന്നുള്ള പികെ നവാസിനെ പരിഗണിക്കാനാണ് തീരുമാനം. നിലവിലെ സംസ്ഥാന സെക്രട്ടറി കൂടിയായ നിഷാദ് കെ സലീമിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ പിന്തുണ പികെ നവാസിനാണെന്നാണ് സൂചന.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റായിരുന്ന സികെ നജാഫിനെയായിരിക്കും പരിഗണിക്കുക. ട്രഷറര്‍ സ്ഥാനത്തേക്ക് രണ്ടുപേര്‍ സജീവ പരിഗണനയിലുണ്ട്. പാലക്കാട് ജില്ലാ മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍, കോട്ടയത്ത് നിന്നുള്ള ശബീര്‍ ഷാജഹാന്‍ എന്നീവരാണ് ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം ശബീര്‍ ഷാജഹാനെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാക്കി തെരഞ്ഞെടുപ്പ് സവായത്തിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

കാസര്‍കോട് ജില്ലയില്‍ നിന്ന് മുന്‍ ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ പേരാണ് പരിഗണനയിലുള്ളത്. ജോ സെക്രട്ടറിയോ വൈസ് പ്രസിഡന്റ് സ്ഥാനമോ കാസര്‍കോടിന് ലഭിച്ചേക്കുമെന്നാണ് ഔദ്യോഗിക വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad