മഞ്ചേശ്വരം (www.evisionnews.co): യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ബായാര്‍ മുളിഗദ്ദെയിലെ ഉമ്മര്‍ കുഞ്ഞി (36)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബായാര്‍ പദവിലെ കാസിം (36), ഇബ്രാഹിം ഖലീല്‍ (28) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11മണിയോടെയാണ് സംഭവം. കാസിമും ബന്ധുവായ ഉമ്മര്‍ കുഞ്ഞിയും തമ്മില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. പലപ്പോഴും ഇവര്‍ തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നതായും പറയുന്നു.
ബുധനാഴ്ച രാത്രി ഉമ്മര്‍കുഞ്ഞി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ആള്‍ട്ടോ കാറിലെത്തിയ കാസിമും ഖലീലും ഉമ്മര്‍ കുഞ്ഞിയെ ബലമായി പിടിച്ച് കാറില്‍ കയറ്റുകയും കാസിമിന്റെ വീടിനടുത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. അതിനിടെ ടവര്‍ ലൊക്കേഷന്‍ നോക്കി സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment
0 Comments