Type Here to Get Search Results !

Bottom Ad

വിരവിമുക്ത ചികിത്സ: ജില്ലയില്‍ മൂന്നുലക്ഷം കുട്ടികള്‍ക്ക് മരുന്നു നല്‍കും

കാഞ്ഞങ്ങാട് (www.evisionnews.co): ദേശീയ വിരവിമുക്ത ചികിത്സാ പരിപാടി 25ന് ജില്ലയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു. ഒന്നു മുതല്‍ 19വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിര നശീകരണത്തിനുള്ള ഗുളിക (ആല്‍ബന്റസോള്‍) നല്‍കുകയാണ് ലക്ഷ്യം. 19 വയസുവരെയുള്ള 3,19,337 കുട്ടികള്‍ക്ക് മരുന്ന് നല്‍കാനുള്ള എല്ലാ തയാറെടുപ്പുകളും ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 

മണ്ണില്‍കൂടി പകരുന്ന വിരകള്‍ ഇന്നും ആരോഗ്യപ്രശ്നമായി നിലനില്‍ക്കുകയാണ്. 65ശതമാനം കുട്ടികള്‍ക്കും വിരബാധയുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിളര്‍ച്ച, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിയും വയറിളക്കവും മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ അനുവഭവപ്പെടുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നാണ് വിര കുട്ടികളിലേക്ക് പടരുന്നത്. ആറു മാസത്തിലൊരിക്കല്‍ വിരയിളക്കുന്നത് രോഗം പടരാതിരിക്കാന്‍ നല്ലതാണ്. ഉച്ചഭക്ഷണം കഴിച്ച ശേഷം വിരഗുളിക നല്‍കാന്‍ ശ്രദ്ധിക്കണം. 25ന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ മാര്‍ച്ച് മൂന്നിന് മോപ്പ്അപ്പ്ഡേക്ക് വിരമരുന്ന് കഴിക്കണം. വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം പെരിയ നവോദയയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad