ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്തില്‍ ഭരണ മുരടിപ്പ് ആരോപിച്ച് സിപിഎം നടത്താന്‍ തീരുമാനിച്ച ധര്‍ണ പൊതുജനങ്ങളെ വിഢികളാക്കുന്ന ആഭാസ സമരമാണെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി കുറ്റപ്പെടുത്തി.
മുളിയാറില്‍ വൈസ് പ്രസിഡന്റ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പദവികള്‍ കൈകാര്യം ചെയ്യുന്നത് സിപിഎം പ്രതിനിധികളാണ്. കഴിഞ്ഞ നാലരവര്‍ഷം വികസനമുള്‍പ്പെടെ എല്ലാ അനുകൂല്യങ്ങളും കൈപറ്റിയിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നാടകമാടുന്നത് പരിഹാസ്യമാണ്.
ഭരണ മുരടിപ്പുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ സി.പി.എമ്മിന് കൂടി ഉത്തരവാദിത്തമുണ്ട്. ഗ്രൂപ്പ് പോരിന്റെ പേരില്‍ കഴിഞ്ഞ ഭരണസമിതിയെ നോക്കുകുത്തിയാക്കി വനിതാ പ്രസിഡന്റിനെ മാനസീകമായി പീഡിപ്പിച്ചും പോസ്റ്റര്‍ ഒട്ടിച്ച് അപകീര്‍ത്തിപ്പെടുത്തിയും സമയം പഴാക്കിയ കലത്തെ വികസനവും നിലവിലെ ഭരണസമിതി നടത്തിയ വികസനവും താരതമ്യം ചെയ്യാന്‍ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു.
സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സെക്രട്ടറിയടക്കമുള്ള ജീവനക്കാരെയും ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി പഞ്ചായത്തിനെ അസ്ഥിരപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ട്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടി നെ മുന്‍നിര്‍ത്തി മുളിയാര്‍ സി.എച്ച്.സി യില്‍ നടത്തിയ സ്വജനപക്ഷപാത നിയമനത്തിന്നും, കുറഞ്ഞ വിലക്ക് മരുന്ന് നല്‍കിയിരുന്ന മെഡിക്കല്‍ ഷോപ്പിനെ ഒഴിവാക്കി പാര്‍ട്ടീ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് അധിക വിലനല്‍കി മരുന്നെടുക്കുന്നത് ഉള്‍പ്പെടെയുള്ളവന്‍ അഴിമതിക്കെതിരെയാണ് സി.പി.എം സമരം ചെയ്യേണ്ടതെന്നും നേതാക്കള്‍ ഒര്‍മ്മപ്പെടുത്തി.

Post a Comment
0 Comments