Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ ആസാദി സ്‌ക്വയര്‍ മാര്‍ച്ച് ഏഴ് മുതല്‍


കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് ഇന്ത്യ മൂവ്‌മെന്റ് ആസാദി സ്‌ക്വയര്‍ മാര്‍ച്ച് ഏഴ് മുതല്‍ പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ തുടക്കമാകും. ദിവസവും രാവിലെ നടക്കുന്ന റിലെ ഉപവാസ സമരത്തില്‍ പ്രമുഖര്‍ സംബന്ധിക്കും. വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളെയും ജനപ്രതിനിധികളെയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വിപുലമായ ഐക്യ കൂട്ടായ്മ ആസാദി മൂവ്‌മെന്റ് എന്ന പേരില്‍ നിലവില്‍ വന്നു. 

കാസര്‍കോട് എം.പി, ജില്ലയിലെ എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക നേതാക്കള്‍, മതപണ്ഡിതന്മാര്‍, കൂക്കള്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ വിവിധ പൗരപ്രമുഖന്മാര്‍ രക്ഷാധികാരികളാകും. 

ആസാദ് ഇന്ത്യ മൂവ്‌മെന്റ് ചെയര്‍മാനായി കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ അജിത് കുമാര്‍ അസാദ്, കോ-ഓര്‍ഡിനേറ്റര്‍ പി.എം സുബൈര്‍ പടുപ്പ്, വൈസ് ചെയര്‍മാന്മാരായി ഉസ്മാന്‍ കടവത്ത് കെ.പി ഉമ്മര്‍, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍, ജാഫര്‍ എരിയാല്‍, ഹമീദ് ചേരങ്കൈ, കണ്‍വീനര്‍മാരായി ഹക്കീം, യൂനുസ് തളങ്കര, കെ.എഫ് ഇഖ്ബാല്‍ ഉപ്പള, ഷാഫി സുഹുരി പടുപ്പ് അര്‍ഷാദ് പൊവ്വല്‍ ഹാരിസ് ചാല, മന്‍സൂര്‍ മല്ലത്ത്, നജീബ് എം.എ, ശരീഫ് ആലംപാടി, മുനീര്‍ മുനമ്പം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മുഹമ്മദ് മുസ്ലിയാര്‍ ചാത്തങ്കൈ എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad