Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ ബി.ബി.എ വിദ്യാര്‍ത്ഥിനി മരിച്ചു


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.ബി.എ വിദ്യാര്‍ത്ഥിനി മരിച്ചു. ഉദുമ അരമങ്ങാനം സ്വദേശി കാപ്പുകയത്തെ രാധാകൃഷ്ണന്റെ മകള്‍ ഇ. അശ്വതി (18) ആണ് മരിച്ചത്. മുന്നാട് പീപ്പിള്‍സ് കോളേജ് ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പഴയ ചെക്ക് പോസ്റ്റിന് സമീപത്തെ റെയില്‍പാളത്തിന് സമീപമാണ് അശ്വതിയെ വീണുകിടക്കുന്നത് കണ്ടത്. സാരമായി പരിക്കേറ്റ നിലയില്‍ കണ്ട അശ്വതിയെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചിരുന്നു. ബാഗിലെ കോളേജിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ തിങ്കളാഴ്ചയാണ് മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad